തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ഉടൻ. കാഴ്ചകളുടെ കണ്ണൂർ കാലം കുതിക്കുന്നു

തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ഉടൻ.  കാഴ്ചകളുടെ കണ്ണൂർ കാലം കുതിക്കുന്നു
Nov 4, 2026 07:17 AM | By PointViews Editor

തളിപ്പറമ്പ്: സഫാരി ഇഷ്ടപ്പെടുന്നവർക്കും മൃഗ സ്നേഹികൾക്കും യാത്രയും കാഴ്ചകളും കൊതിക്കുന്നവർക്കും തളിപ്പറമ്പ് ഒരു ആകർഷണ കേന്ദ്രമാകുമെന്ന് ഉറപ്പ്.തളിപ്പറമ്പ് സൂ സഫാരി പാര്‍ക്ക് സാധ്യമാക്കുന്നതിനായി പ്രാദേശിക കമ്മറ്റി യോഗം ചേര്‍ന്നു.മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ സ്ഥാപിക്കുന്ന സൂ സഫാരി പാര്‍ക്കിന്റെ പ്രാദേശിക കമ്മറ്റി യോഗം ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു.ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം പാര്‍ക്കുമായി ബന്ധപ്പെട്ട ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും സ്ഥിതിഗതികളും വിലയിരുത്തി.പാര്‍ക്ക് സ്ഥാപിക്കുന്ന സ്ഥലത്തിന്റെ ലേഔട്ട് പ്ലാനും, കോണ്ടൂര്‍ മാപ്പും തയ്യാറാക്കുന്നതിന് ഭൂവിനിയോഗ ബോര്‍ഡിന് കത്ത് നല്‍കിയതായി സൂ സഫാരി പാര്‍ക്ക് വിദഗ്ധ സമിതി അംഗവും കമ്മറ്റി കണ്‍വീനറുമായ ടി വി അനില്‍കുമാര്‍ അറിയിച്ചു. ലേഔട്ട് പ്ലാന്‍, കോണ്ടൂര്‍ മാപ്പ്, അതിര്‍ത്തി നിര്‍ണ്ണയം എന്നിവ വേഗത്തിലാക്കുന്നതിന് വിദഗ്ധ ഏജന്‍സികളെ ടെണ്ടര്‍ വഴി നിയോഗിക്കാന്‍ നിര്‍ദേശിച്ചു. പദ്ധതി പ്രദേശത്തെ അറുപതിനായിരത്തിലേറെ വരുന്ന മരങ്ങളുടെ മൂല്യനിര്‍ണയം, തരംതിരിക്കല്‍, നമ്പറിടല്‍, തുടങ്ങിയവ നടത്താന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയതായി കണ്‍വീനര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പതിനൊന്ന് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതി സംബന്ധിച്ച് കണ്‍സെപ്റ്റ് നോട്ട് ആറാഴ്ചയ്ക്കകം തയ്യാറാക്കും. പരിസ്ഥിതി ആഘാത പഠനം നടത്തും.

സന്ദര്‍ശകര്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ പാര്‍ക്കിംഗ് സൗകര്യം, ഭക്ഷണശാല, ശൗചാലയം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഒരുക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, തളിപ്പറമ്പ് ആര്‍ ഡി ഒ എന്‍ മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസി ഷിജി വട്ടക്കാട്ടില്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സജി ഓതറ, എസ് പി രമേശന്‍, സോഷ്യല്‍ ഫോറസ്ട്രി ആര്‍എഫ്ഒ ഇ കെ ജിഷ എന്നിവരും പങ്കെടുത്തു.

Zoo Safari Park Coming Soon in Thaliparambil Kannur is a Time of Sightseeing

Related Stories
വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ ഔന്നിത്യം!

Nov 3, 2026 09:56 PM

വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ ഔന്നിത്യം!

വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ...

Read More >>
മാത്യു കുഴൽനാടൻ സ്പീക്കറാകും, തിരുവഞ്ചൂർ റവന്യു വകുപ്പ് മന്ത്രിയാകും, കെ.പി.അനിൽകുമാർ കെപിസിസി പ്രസിഡൻ്റാകും. കെപിസിസി അഴിച്ചുപണിയിൽ പുതിയ ഫോർമുല ?

Nov 3, 2026 05:51 PM

മാത്യു കുഴൽനാടൻ സ്പീക്കറാകും, തിരുവഞ്ചൂർ റവന്യു വകുപ്പ് മന്ത്രിയാകും, കെ.പി.അനിൽകുമാർ കെപിസിസി പ്രസിഡൻ്റാകും. കെപിസിസി അഴിച്ചുപണിയിൽ പുതിയ ഫോർമുല ?

മാത്യു കുഴൽനാടൻ സ്പീക്കറാകും, തിരുവഞ്ചൂർ റവന്യു വകുപ്പ് മന്ത്രിയാകും, കെ.പി.അനിൽകുമാർ കെപിസിസി പ്രസിഡൻ്റാകും. കെപിസിസി അഴിച്ചുപണിയിൽ പുതിയ ഫോർമുല...

Read More >>
നിങ്ങളറിഞ്ഞോ? ബിജെപിയും മോദിജിയും കൂടി പാചക വാതക വിലയിലെ കൊള്ള തുടരുന്നു. ആരേയും അറിയിക്കാതെ 10 രൂപ മുതൽ 20 രൂപ വരെ കൂട്ടി

Nov 3, 2026 03:09 PM

നിങ്ങളറിഞ്ഞോ? ബിജെപിയും മോദിജിയും കൂടി പാചക വാതക വിലയിലെ കൊള്ള തുടരുന്നു. ആരേയും അറിയിക്കാതെ 10 രൂപ മുതൽ 20 രൂപ വരെ കൂട്ടി

നിങ്ങളറിഞ്ഞോ? ബിജെപിയും മോദിജിയും കൂടി പാചക വാതക വിലയിലെ കൊള്ള തുടരുന്നു. ആരേയും അറിയിക്കാതെ 10 രൂപ മുതൽ 20 രൂപ വരെ...

Read More >>
കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി നടത്തി

Nov 3, 2026 02:41 PM

കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി നടത്തി

കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി...

Read More >>
ജലനയം വരുന്നു, ജല വകുപ്പിനെ ഏകീകരിക്കും, വാട്ടർ കോൺക്ലേവ് ഡിസംബറിൽ നടത്തുമെന്ന് മന്ത്രി മോൻസ് ജോസഫ്

Nov 3, 2026 12:07 PM

ജലനയം വരുന്നു, ജല വകുപ്പിനെ ഏകീകരിക്കും, വാട്ടർ കോൺക്ലേവ് ഡിസംബറിൽ നടത്തുമെന്ന് മന്ത്രി മോൻസ് ജോസഫ്

ജലനയം വരുന്നു, ജല വകുപ്പിനെ ഏകീകരിക്കും, വാട്ടർ കോൺക്ലേവ് ഡിസംബറിൽ നടത്തുമെന്ന് മന്ത്രി മോൻസ്...

Read More >>
വിജയൻ സർക്കാർ വേട്ടയാടിയ ഐഎഎസ് ഓഫീസർ  'കളക്ടർ ബ്രോ' ഇനി കെഎസ്ഇബിയുടെ തലപ്പത്ത്! രണ്ടുവർഷത്തെ സസ്പെൻഷൻ അതിജീവിച്ച് തിരിച്ചെത്തിയ പ്രശാന്ത് ഫുൾ പവറിൽ പവർ വകുപ്പിനെ നയിക്കുമോ? അതോ സണ്ണിയുടെ പവർ കെടുത്തുമോ?.

Nov 3, 2026 10:55 AM

വിജയൻ സർക്കാർ വേട്ടയാടിയ ഐഎഎസ് ഓഫീസർ 'കളക്ടർ ബ്രോ' ഇനി കെഎസ്ഇബിയുടെ തലപ്പത്ത്! രണ്ടുവർഷത്തെ സസ്പെൻഷൻ അതിജീവിച്ച് തിരിച്ചെത്തിയ പ്രശാന്ത് ഫുൾ...

Read More >>
Top Stories